ഒരു കടം

ഇന്ന് ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടെ പുതിയ വീട്ടിലേക്ക്‌ താമസം മാറ്റി. ലോറിയിലേക്ക്‌ കെട്ടും ഭാണ്ഡവും എല്ലാം കയറ്റി കഴിഞ്ഞപ്പോള്‍ പതിവ് പോലെ ഒരു സംശയം – “എന്തെങ്കിലും മറന്നോ?” ഈ സംശയം പാരമ്പര്യമായി അമ്മയുടെ അടുത്ത് നിന്ന് കിട്ടിയതായിരിക്കണം.

എല്ലായിടത്തും ഒന്നു കൂടെ പോയി നോക്കിക്കഴിഞ്ഞപ്പോള്‍ കുറേ ഓര്‍മ്മകള്‍ അല്ലാതെ വേറൊന്നും കിട്ടിയില്ല. അക്കൂട്ടത്തില്‍ ഒരെണ്ണം.

പണ്ടൊരിക്കല്‍ ഒരു വീടുമാറ്റം. വര്‍ഷം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട്. ഞാനന്ന്‍ രണ്ടിലോ മറ്റോ ആണ്. കുഞ്ഞനിയത്തി നേഴ്സറിയിലും. അവള്‍ക്കന്നുകാലത്ത് ഒരു കുഞ്ഞ് മുറം ഉണ്ടായിരുന്നു “അടുക്കള” കളി കളിക്കാന്‍. Continue reading

Advertisements