ഒരു കടം

ഇന്ന് ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടെ പുതിയ വീട്ടിലേക്ക്‌ താമസം മാറ്റി. ലോറിയിലേക്ക്‌ കെട്ടും ഭാണ്ഡവും എല്ലാം കയറ്റി കഴിഞ്ഞപ്പോള്‍ പതിവ് പോലെ ഒരു സംശയം – “എന്തെങ്കിലും മറന്നോ?” ഈ സംശയം പാരമ്പര്യമായി അമ്മയുടെ അടുത്ത് നിന്ന് കിട്ടിയതായിരിക്കണം.

എല്ലായിടത്തും ഒന്നു കൂടെ പോയി നോക്കിക്കഴിഞ്ഞപ്പോള്‍ കുറേ ഓര്‍മ്മകള്‍ അല്ലാതെ വേറൊന്നും കിട്ടിയില്ല. അക്കൂട്ടത്തില്‍ ഒരെണ്ണം.

പണ്ടൊരിക്കല്‍ ഒരു വീടുമാറ്റം. വര്‍ഷം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട്. ഞാനന്ന്‍ രണ്ടിലോ മറ്റോ ആണ്. കുഞ്ഞനിയത്തി നേഴ്സറിയിലും. അവള്‍ക്കന്നുകാലത്ത് ഒരു കുഞ്ഞ് മുറം ഉണ്ടായിരുന്നു “അടുക്കള” കളി കളിക്കാന്‍.

ആ വീട് മാറ്റത്തിന് ഇടയ്ക്ക് അടുക്കളയുടെ ജനലിന്റെ കമ്പിയില്‍ തിരുകി വച്ചിരുന്ന ആ മുറം എന്തോ ഞങ്ങളാരും എടുക്കാന്‍ ഓര്‍ത്തില്ല. ഇത്തിരിപ്പോന്ന അവളും അതിനെക്കുറിച്ചൊന്നും ഓര്‍ത്തില്ല പുതിയ വീട്ടിലെത്തുന്നത് വരെ. ചെന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അവള്‍ ഓര്‍ത്തു അവളുടെ കുഞ്ഞിമുറം കാണാനില്ലെന്ന്. ഇനിയും അഴിക്കാനുള്ള ഭാണ്ഡങ്ങളില്‍ ഏതിലെങ്കിലും കാണുമെന്ന്‌ അമ്മയും കരുതി.Lunch time

അപ്പോഴെങ്കിലും പഴയ വീട്ടില്‍ ഒന്ന് ചെന്ന് നോക്കിയാല്‍ മതിയായിരുന്നു. പുതിയ താമസക്കാര്‍ വന്നിട്ടുണ്ടായിരുന്നില്ല. അച്ഛനോട് ഒന്ന് നിര്‍ബന്ധിച്ചു പറഞ്ഞാല്‍ അച്ഛനും പോയേനെ. അതിനെങ്ങനെയാ അത്ര ബോധം അവള്‍ക്കും വേണ്ടേ? ഒരാഴ്ച്ച കഴിഞ്ഞതും അവള്‍ക്ക് കുഞ്ഞിമുറം കിട്ടിയേ പറ്റു. ഇച്ചിരി ഇല്ലാത്ത അവളുടെ കരച്ചിലും പിഴിച്ചിലും കണ്ടാല്‍ നമുക്കും സങ്കടം വരും. അപ്പൊ പഴയ വീട്ടില്‍ ചെന്ന് നോക്കീട്ട് അതൊട്ട്‌ കണ്ടതുമില്ല. ഹൌസ് ഓണര്‍ ചപ്പു ചവറെല്ലാം കൂട്ടി ഇട്ടു കത്തിച്ച കൂട്ടത്തില്‍ ഇങ്ങനെ ഒരു സാധനം കണ്ടതായി ഓര്‍ക്കുന്നില്ല എങ്കിലും, അത് വേറെ എവിടെ പോവാനാണ്? സാരമില്ല മോളെ പുതിയതൊരെണ്ണം വാങ്ങിച്ചു തരാം എന്ന് പറഞ്ഞ് അമ്മ അവളെ സമാധാനിപ്പിച്ചു എങ്കിലും അങ്ങനെ ഒരു സാധനം കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. അന്നും. ഇന്നും. അത് ഊട്ടിയോ മൈസൂരോ മറ്റോ വിനോദയാത്ര പോയപ്പോ കൗതുകം തോന്നി വാങ്ങിച്ചതായിരുന്നു. പിന്നീട് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും അവിടെയൊക്കെ പോയപ്പോള്‍ അമ്മ അതോരെണ്ണം കിട്ടുമോ എന്ന് നോക്കുന്നത് എനിക്കും ഓര്‍മ്മയുണ്ട്. പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോ അമ്മ അച്ഛനോട് അങ്ങനെ ഒരു ചെറിയ മുറം പണിയിച്ചു കൊടുക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് ചോദിക്കുന്നത് കേട്ടു. അച്ഛന്‍ അത് സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചു തള്ളിയിട്ടും ഉണ്ടാവണം.

അവള്‍ കുഞ്ഞി മുറം കൊണ്ട് കളിക്കേണ്ട പ്രായം ഒക്കെ ഒരു പത്തു-പതിനഞ്ചു കൊല്ലം മുന്‍പ്‌ കടന്നെങ്കിലും, എനിക്കൊരു ആഗ്രഹം അങ്ങനെ ഒരു കുഞ്ഞിമുറം അവള്‍ക്ക് എവിടെ നിന്നെങ്കിലും ഒന്ന് കൊണ്ട് കൊടുക്കണം എന്ന്. എന്നെങ്കിലും.

നിങ്ങളില്‍ ആരെങ്കിലും അങ്ങനെ ഒരു ചെറിയ മുറം കണ്ടാല്‍ ഒന്ന് വാങ്ങിച്ചു തരണേ. ഒരു കടം വീട്ടാനാണ്.

Advertisements

One thought on “ഒരു കടം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s